19 September Sunday
- നാടിൻ നന്മ മണ്ണിനെ പൊന്നാക്കി

ആവേശമായി സുഭിക്ഷ കേരളം വിളവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിൽ ഉദ്‌ഘാടകൻ മന്ത്രി കെ രാധാകൃഷ്ണനിൽനിന്ന് വാഴക്കുല ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും എം എം മണി എംഎൽഎയും ചേർന്ന് ഏറ്റുവാങ്ങുന്നു

 ചെറുതോണി 
കുടിയേറ്റ കാലത്തിന്റെ സ്‌മരണകൾ ഉണർത്തി കൂട്ടായ്‌മയുടെ ഉദാത്തമാതൃക സൃഷ്ടിച്ച്‌ സുഭിക്ഷ കേരളം പദ്ധതി വിളവെടുപ്പ്. സംയോജിത കൃഷിയിലൂടെ ആവശ്യമായ വിളകളും പച്ചക്കറികളും നമ്മുടെ ചുറ്റുവട്ടത്തുതന്നെ നട്ടുവളർത്തി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ്‌ സിപിഐ എം ഇടുക്കി ലോക്കൽ കമ്മിറ്റി. സിപിഐ എം ഓഫീസിനു വശത്തായി ഒരേക്കറിൽ നടത്തിയ വാഴകൃഷിയുടെയും കപ്പകൃഷിയുടെയും വിളവെടുപ്പാണ് തിങ്കളാഴ്ച നടന്നത്. സംസ്ഥാനത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ അമരക്കാരനായ ദേവസ്വം– പട്ടികജാതി പട്ടികവർഗക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻതന്നെ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയത്‌ പ്രവർത്തകർക്കും കർഷകർക്കും ആവേശമായി.
 കാർഷികവൃദ്ധിയിലൂടെ സ്വയംപര്യാപ്തതയിലേക്കും അതുവഴി ഭക്ഷ്യസുരക്ഷയിലേക്കും സംസ്ഥാനത്തെ എത്തിക്കുന്നതിന് മുഖ്യമന്ത്രി നിർദേശിച്ച പദ്ധതിയാണ് ഇടുക്കി ലോക്കൽ കമ്മിറ്റി നടപ്പാക്കിയത്. മലയോരജില്ലയുടെ വിപ്ലവമുന്നേറ്റത്തിന്റെ പടനായകരായ എം എം മണി എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും വിളവെടുപ്പ് മഹോത്സവത്തിൽ അഭിവാദ്യം അർപ്പിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, പി ബി സബിഷ്, എം വി ബേബി, പ്രഭാ തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഇടുക്കി ലോക്കൽ സെക്രട്ടറി പി എസ് സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top