27 September Monday

കുടയത്തൂരിൽ മത്സ്യവിത്ത് നിക്ഷേപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതി കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി
പൊതു ജലാശയത്തിലെ ശുദ്ധജല മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതി കുടയത്തൂർ പഞ്ചായത്തിൽ നടത്തി. മലങ്കര ജലാശയത്തിലെ വയനക്കാവ് കടവിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ്‌ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്‌തത്‌. ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥ വ്യതിയാനം, അമിതചൂഷണം എന്നീ കാരണങ്ങളാൽ നശിക്കുന്ന ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുക, ഉൾനാടൻ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന ആളുകളുടെ ജീവിതനിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപം പദ്ധതി നടപ്പാക്കുന്നത്‌. പഞ്ചായത്തംഗം ബിന്ദു സിബി അധ്യക്ഷനായി. ഫിഷറീസ് അസിസ്റ്റന്റ്‌ ഡയറക്ടർ ഡോ. ജോയിസ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. ഫിഷറീസ് എഫ്ഡിഒ സി രാജു സ്വാഗതവും അക്വാകൾച്ചർ പ്രൊമോട്ടർ ചന്ദ്രകുമാർ നന്ദിയും പറഞ്ഞു. പോളച്ചിറ നാഷണൽ ഫിഷ് സീഡ് ഫാമിൽനിന്നുള്ള രണ്ട് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് കുടയത്തൂരിൽ നിക്ഷേപിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top