19 September Sunday

ചന്ദനക്കൊള്ള തടയാൻ പുതിയ 
4 ഫോറസ്റ്റ്‌ സ്‌റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

മറയൂരില്‍ ഫോറസ്റ്റ് ഓഫീസുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി അഡ്വ. എ രാജ എംഎൽഎ ചന്ദനത്തൈ നടുന്നു

മറയൂർ 
ചന്ദനക്കൊള്ള തടയാൻ പുതുതായി നാല്‌ ഫോറസ്റ്റ്‌ സ്‌റ്റേഷൻകൂടി സ്ഥാപിക്കും. മറയൂർ ചന്ദനഡിവിഷൻ പരിധിയിൽ വരുന്ന വണ്ണാന്തുറ, നാച്ചിവയൽ, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലാണ്‌ പുതിയ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നത്‌. മൂന്നാർ റോഡിലെ ചട്ടമൂന്നാറിലും ചെക്ക്പോസ്റ്റ്‌ നിർമിക്കും. ഇവയുടെ നിർമാണം വനംമന്ത്രി എ കെ ശശീന്ദ്രൻ  ഓൺലൈനായി ഉദ്ഘാടനംചെയ്‌തു.
 അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. ഡീൻ കുര്യക്കോസ് എംപി മുഖ്യാതിഥിയായി. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി ജോസഫ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ്, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി എന്നിവർ പങ്കെടുത്തു. അഡ്വ. എ രാജ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനത്തിന്റെ ഭാഗമായി  ചന്ദനത്തൈ നട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top