22 August Thursday
ഡിവൈഎഫ‌്ഐ നേതാവിനെതിരായ വധശ്രമം

സിപിഐ എം പ്രതിഷേധ യോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 

 
വണ്ടിപ്പെരിയാർ
തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് കോൺഗ്രസ് അക്രമി സംഘം വണ്ടിപ്പെരിയാർ ഡിപ്ടിനിൽ പ്രവർത്തകർക്കെതിരെ നടത്തിയ ആക്രമണത്തിലും ജോയ്സ് ജോർജിന്റെ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതിലും സിപിഐ എം മഞ്ചുമല ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. ജോയ്സ‌ിന്റെ പ്രചാരണ  സാമഗ്രികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഐ എം മഞ്ചുമല ലോക്കൽ കമ്മിറ്റി വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകിയിരുന്നു. 
ബാനർ, കൊടി, പോസ്റ്റർ എന്നിവയും സിപിഐ എമ്മിന്റെ കൊടിമരവും കോൺഗ്രസ് അക്രമി സംഘം തകർത്തിരുന്നു. ഇതിനെതിരെ പരാതി നൽകിയതിൽ പ്രകോപിതരായാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ മാരകായുധങ്ങളുമായി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുത്തുരാജിന്റെ വീടിന് മുമ്പിലെത്തി പത്തോളം വരുന്ന കോൺഗ്രസ് അക്രമി സംഘം അഴിഞ്ഞാടിയത്. 
ഈ സമയം ഇവിടെയെത്തിയ വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകുമാർ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് വേൽമുരുകൻ എന്നിവർ പ്രശ്നം ഒഴിവാക്കാൻ കോൺഗ്രസ് പ്രവർത്തകരുമായി സംസാരിച്ചെങ്കിലും ഇത് കൂട്ടാക്കാതെ ഇരുവരേയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഓടിയെത്തിയ മുത്തുരാജിനേയും ഗുണ്ടാ സംഘം ആക്രമിച്ചു. കത്തികൊണ്ടുള്ള കുത്തേറ്റാണ് വേൽമുരുകന്റെ തലയിൽ മുറിവേറ്റത്. ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിന് പ്രകടനവും പ്രതിഷേധ യോഗവും നടത്തുമെന്ന് ലോക്കൽ സെക്രട്ടറി കെ ചന്ദ്രൻ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top