30 November Monday

ഓട്ടോ സ്റ്റാൻഡ്‌ അണുവിമുക്തമാക്കി ജനമൈത്രി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 

 
അടിമാലി
കോവിഡ് 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് അണുവിമുക്തമാക്കി. ഓട്ടോറിക്ഷകളും കഴുകി വൃത്തിയാക്കി. എല്ലാ ദിവസവും ഇത്തരത്തിൽ വാഹനം വൃത്തിയാക്കാൻ ഡ്രൈവർമാർക്ക് നിർദേശം നൽകി. അടിമാലി സിഐ അനിൽ ജോർജും സംഘവുമാണ്‌ നേതൃത്വം നൽകിയത്‌. അടിമാലി ട്രാഫിക് പൊലീസ് യൂണിറ്റ് എസ്ഐ കെ ഡി മണിയൻ, എഎസ്ഐ എം എം ഷാജി, ബീറ്റ് ഓഫീസർമാരായ ബിനു മത്തായി, ആൻസി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top