27 May Wednesday
100 തൊഴിൽദിനം ഉറപ്പാക്കിയില്ല

തൊഴിലാളികളെ വഞ്ചിച്ച്‌ ഇടവെട്ടി പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 തൊടുപുഴ

ഇടവെട്ടി പഞ്ചായത്തിൽ നൂറു തൊഴിൽദിനം ലഭ്യമാക്കാതെ തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതി വഞ്ചിച്ചു. ഇതോടെ സർക്കാർ ഓണസമ്മാനമായി പ്രഖ്യാപിക്കാറുള്ള ആയിരം രൂപയും തൊഴിലാളികൾക്ക്‌ നഷ്ടമാകും. പഞ്ചായത്തിലെ 12 വാർഡുകളിലെ 270 തൊഴിലാളികൾക്കാണ്‌ ഈ ദുരവസ്ഥ. ഇവരെല്ലാവരും 90 മുതൽ 99 വരെ തൊഴിൽദിനങ്ങൾ പൂർത്തീകരിച്ചവരാണ്‌. പലർക്കും ഒരു ‌ദിവസംകൂടി ലഭ്യമായാൽ നൂറു തൊഴിൽദിനമാകും. ഇത്‌ സാങ്കേതിക പിഴവാണന്നും മാർച്ചോടെ ഇത് പരിഹരിക്കുമെന്നുമാണ്‌ തൊഴിലാളികളോട് പഞ്ചായത്ത് അധികൃതർ കഴിഞ്ഞദിവസംവരെ പറഞ്ഞത്. സാമ്പത്തിക വർഷം അവസാനിക്കാൻ കേവലം 10 ദിവസം മാത്രം ശേഷിക്കെ, പ്രശ്ന പരിഹാരത്തിന്‌ പഞ്ചായത്ത്‌ ഭരണസമിതി ഇടപെട്ടിട്ടില്ല. പഞ്ചായത്തിലെ 12–-ാം വാർഡിലെ തൊഴിലാളികൾക്ക് മാത്രമാണ്‌ 100 തൊഴിൽദിനം ലഭ്യമാക്കിയത്‌. തൊടുപുഴ ബ്ലോക്കിലെ മറ്റ്‌ പഞ്ചായത്തുകളിൽ ഇത്തരം പ്രശ്നങ്ങളില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ തലയിൽ ഉത്തരവാദിത്വംവച്ച് കൈയൊഴിയാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതി.
 
 
 
 

 

പ്രധാന വാർത്തകൾ
 Top