01 April Wednesday

ആൻസൽ ഇന്ന് പറന്നിറങ്ങും... പ്രതീക്ഷയുടെ ചിറകിലേറി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ആൻസൽ അലോഷ്യസ്‌

തൊടുപുഴ 
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ വൺ, പ്ലസ് ടു പരീക്ഷയിൽ 520ൽ 515 മാർക്ക്, വീട്ടിലെ ചില്ലലമാരയിൽ ഷൂട്ടിങ് മത്സരങ്ങളിൽ വാരിക്കൂട്ടിയ സമ്മാനങ്ങളുടെ നിര... ശേഷം നാലുവർഷം നീണ്ട പ്രവാസജീവിതം. പറഞ്ഞുവരുന്നത് മുഖ്യമന്ത്രിയുടെ കൈയിൽനിന്ന് അസിസ്റ്റന്റ് എൻജിനിയർ തസ്‌തികയിലേക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റുന്ന തൊടുപുഴ തെക്കുംഭാഗം കോടമുള്ളിൽ ആൻസൽ അലോഷ്യസിനെപ്പറ്റി. കായികവകുപ്പിന്റെ ഇടപെടലിലാണ്‌ സർക്കാർ ജോലിക്ക്‌ തെരഞ്ഞെടുത്ത 195 കായികതാരങ്ങളിൽ ഒരാളാകാൻ ആൻസലിന് ഭാഗ്യമുണ്ടായത്. 2013 സൗത്ത് സോൺ ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാവാണ് ആൻസൽ അലോഷ്യസ്.
ആൻസൽ ഇന്നലെവരെ ഖത്തറിലായിരുന്നു. പ്രവാസജീവിതത്തിന്റെ ഭാരങ്ങളെല്ലാം മാറ്റി വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് പറന്നിറങ്ങും; പുതിയ ജോലിയിൽ പ്രവേശിക്കാൻ. ജോലി നൽകിയ സംസ്ഥാന സർക്കാരിനോടും മുഖ്യമന്ത്രിയോടും ഏറെ കടപ്പാടുണ്ടെന്ന് ഖത്തറിൽനിന്ന്‌ ആൻസൽ പ്രതികരിച്ചു. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തിലാണ് വിദേശത്തേക്ക് ചേക്കേറിയത്. പുതിയ ജോലിയിലിരുന്ന് ഇനിയും മത്സരങ്ങളിൽ പങ്കെടുക്കാനും വിജയത്തിലകമണിയാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ ഇരുപത്തെട്ടുകാരൻ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top