04 June Thursday

എഫ്എസ്ഇടിഒ സായാഹ്ന ധർണ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
തൊടുപുഴ
കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങളിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.
 തൊടുപുഴ മിനി സിവിൽ സ്റ്റേഷനുമുന്നിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ ബിനുമോൻ അധ്യക്ഷനായി. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ, ജില്ലാ ട്രഷറർ കെ സി സജീവൻ, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം വി ബി വിനയൻ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എം ആർ രജനി, കെഎംസിഎസ്‌യു സംസ്ഥാന കമ്മിറ്റിയംഗം സി ബി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ സ്വാഗതവും കെഎംസിഎസ്‌യു ജില്ലാ പ്രസിഡന്റ് വി എസ് എം നസീർ നന്ദിയും പറഞ്ഞു.
ചെറുതോണിയിൽ പികെഎസ് ജില്ലാ സെക്രട്ടറി കെ ജി സത്യൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി അയത്തിൽ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, ഡി ഷാജു, കെജിഒഎ ജില്ലാ സെക്രട്ടറി ജയൻ പി വിജയൻ, വി എം അനിൽകുമാർ, ഡോ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ പ്രസിഡന്റ് ആൽവിൻ തോമസ് സ്വാഗതവും കെജിഎൻഎ ജില്ലാ വൈസ് പ്രസിഡന്റ്‌ ബിനുമോൾ ഗോപി നന്ദിയും പറഞ്ഞു.
പീരുമേട്ടിൽ നടന്ന ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ജി വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ഏരിയ പ്രസിഡന്റ് എം ആർ അനിൽകുമാർ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം രമേശ് എന്നിവർ സംസാരിച്ചു. രാജീവ് ജോൺ സ്വാഗതവും ആർ ബിനുക്കുട്ടൻ നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top