18 May Wednesday

പോപ്‌സ്‌ എസ്‌റ്റേറ്റ്‌ ഓഫീസ്‌ പടിക്കൽ തോട്ടം തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കുമളി
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പ്ലാന്റേഷൻ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ വണ്ടിപ്പെരിയാർ മഞ്ചുമല പോപ്‌സ്‌ എസ്‌റ്റേറ്റ്‌ ഓഫീസ്‌ പടിക്കൽ ധർണ നടത്തി. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജി വിജയാനന്ദ്‌ ഉദ്‌ഘാടനംചെയ്‌തു. യൂണിയനുമായുണ്ടാക്കിയ കരാർ നടപ്പാക്കുക, ജോലിയുമായി ബന്ധപ്പെട്ടുണ്ടാക്കിയ ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ നടപ്പാക്കുക, കൃത്യമായി ശമ്പളം വിതരണം ചെയ്യുക, പിഎഫ്‌ വിഹിതം കൃത്യമായി അടയ്‌ക്കുക, താമസസൗകര്യം മെച്ചപ്പെടുത്തുക, എസ്‌റ്റേറ്റ്‌ ആശുപത്രി ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ഇതേ ആവശ്യങ്ങളുന്നയിച്ച്‌ ഏഴ്‌ എസ്‌റ്റേറ്റുകൾക്കു മുന്നിലും യൂണിയൻ നേതൃത്വത്തിൽ സായാഹ്ന ധർണകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ബുധനാഴ്‌ച മഞ്ചുമല ഓഫീസിനു മുന്നിൽ ധർണ നടത്തിയത്‌. യോഗത്തിൽ മാർട്ടിൻ തോമസ്‌ അധ്യക്ഷനായി. പ്ലാന്റേഷൻ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ കെ എം മുഹമ്മദാലി, സെക്രട്ടറി എം കെ ബാബുരാജ്‌, പി എസ്‌ രവികുമാർ, സജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top