21 February Friday

രാജാക്കാട്‌ മതേതര കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
രാജാക്കാട്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമ്മട്ടിക്കാനം ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ വിവിധ മഹല്ല‌്‌ കമ്മിറ്റികളെയും മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച്‌ പൗരത്വ സംരക്ഷണ ബഹുജന റാലി സംഘടിപ്പിച്ചു. സയ്യിദ് സുൽഫുദിൻ ബാഖവി റാലി ഫ്ലാഗ്ഓഫ് ചെയ്‌തു. പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനംചെയ്‌തു.
സ്വാഗതസംഘം ചെയർമാൻ നിസ്സാർ ബാദ്രി അൽ ബാഖവി അധ്യക്ഷനായി. അൽ അസ്‌ഹർ സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് കാസിം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, രാജാക്കാട് ഫൊറോന പള്ളി വികാരി ഫാ. ജോബി വാഴയിൽ, പഴയവിടുതി യാക്കോബായ പള്ളി വികാരി ഫാ. ബേസിൽ പുളിഞ്ചോട്ടിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി കെ മാത്യു, മുജീബ് ഇടശ്ശേരിക്കുടി, മുഹമ്മദ് താഹിർ ഹുദവി, ജമാൽ മൗലവി, ആർ ബാലൻപിള്ള, സേനാപതി വേണു, ജമാൽ ഇടശ്ശേരിക്കുടി, എൻ ജെ ചാക്കോ, സിബി കൊച്ചുവള്ളാട്ട്, സി കെ വിജയൻ, സുധീർ കോട്ടക്കുടി എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top