27 February Thursday
വിശദീകരിക്കാൻ സംഘികൾ വീട്ടിൽ വരരുത്

ജനകീയ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
 
നെടുങ്കണ്ടം
പൗരത്വ ഭേദഗതിനിയമം വിശദീകരിക്കാൻ വരുന്ന ബിജെപിക്കെതിരെ ജനകീയ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കരുത്, വിശദീകരിക്കാൻ സംഘികൾ വീട്ടിൽ വരേണ്ടതില്ല, മനുഷ്യമഹാശൃംഖലയിൽ അണിനിരക്കുക’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ വീടുകളിൽ ഒട്ടിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലയിലെ 50,000 പ്രവർത്തകരുടെ വീടുകളിലാവും പോസ്റ്റർ പതിക്കുക. കാഞ്ചിയാർ മുതൽ തങ്കമണി വരെ സംഘടിപ്പിക്കുന്ന ശൃംഖലയിൽ 3000 പ്രവർത്തകരെ പങ്കെടുപ്പിക്കും. 24ന് എല്ലാ മേഖലാ കേന്ദ്രങ്ങളിലും ശൃംഖലയ്ക്ക് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തും. മുഴുവൻ യുവതീ യുവാക്കളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top