27 February Thursday

ബാലഗ്രാം ബാങ്കിന്റെ നവീകരിച്ച ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
നെടുങ്കണ്ടം 
ബാലഗ്രാം സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് യുഡിഎഫ് വിട്ടുനിന്നതിനെതിരെ മന്ത്രി എം എം മണിയുടെ വിമർശനം. പരിപാടിയിൽനിന്ന്‌ യുഡിഎഫ് നേതാക്കൾ വിട്ടുനിന്നത് മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായി യുഡിഎഫിന്റെ കൈയിലിരുന്ന ബാങ്കാണിത്. തട്ടിപ്പും അഴിമതിയും നടത്തിയതുകൊണ്ടാണ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടത്. യുഡിഎഫിലെ ചിലയാളുകളാണ് കുഴപ്പം കാണിച്ചത്. അതിനു യുഡിഎഫുകാരെല്ലാവരും എന്തിന്‌ വിട്ടുനിൽക്കണമെന്നും  അദ്ദേഹം ചോദിച്ചു. 
ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എസ് മോഹനൻ നായർ ചടങ്ങിൽ അധ്യക്ഷനായി. എസ് ഷേർളി, പി എം സോമൻ, ടി എം ജോൺ, എൻ കെ ഗോപിനാഥൻ, കെ ഡി ജയിംസ്, എം സുകുമാരൻ, പി എം എം ബഷീർ, വി സി അനിൽ, രമേശ് കൃഷ്ണൻ, കെ സി സോമൻ, സി രാജു എന്നിവർ  സംസാരിച്ചു. എം വി ബാബു സ്വാഗതവും സി രാജു നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top