17 January Sunday

പൊലീസുകാര്‍ക്കായി പരാതിപരിഹാര അദാലത്ത് 23ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 19, 2020
തൊടുപുഴ
ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും അല്ലാത്തതുമായ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ പരാതിപരിഹാര അദാലത്ത്- ‘എസ്‌പിസി ടോക്ക്‌ വിത്ത്‌ കോപ്‌സ്‌ ’ 23ന്‌ പകൽ 11ന് ഓൺലൈനായി നടത്തും. പരിഗണിക്കേണ്ട അപേക്ഷകൾ 20ന്‌ രാത്രി 10 വരെ സ്വീകരിക്കും. 
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാർക്കും പരാതികൾ സമർപ്പിക്കാം. പരാതികളിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ഇടുക്കി എന്ന വിലാസത്തിലാണ്‌ സമർപ്പിക്കേണ്ടത്‌. 
ഇ- മെയിൽ വിലാസം: spidk.pol@kerala.gov.in. ഫോൺ: 04862232354, 9497913224. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top