08 December Sunday

തോട്ടം മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019
മൂന്നാർ 
തോട്ടം മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. വ്യാപകമായി പച്ചക്കറി കൃഷി നശിപ്പിച്ചു. കണ്ണൻദേവൻ കമ്പനി പെരിയവരൈ എസ്റ്റേറ്റ് ആനമുടി ഡിവിഷനിലാണ് പകൽ സമയത്ത് ഇറങ്ങിയ ഒറ്റയാൻ കൃഷിനാശം വരുത്തിയത്. ഞായറാഴ്ച പകൽ ലയത്തിനുസമീപം ഇറങ്ങിയ കാട്ടാന വൈകിട്ട് അഞ്ചോടെയാണ് കാട്ടിലേക്ക് മടങ്ങിയത്‌. ആനയെ കണ്ട് പുറത്തിറങ്ങാൻ കഴിയാതെ ആളുകൾ വീടിനുള്ളിൽ കഴിയേണ്ടി വന്നു. സ്ഥിരമായി കാട്ടാനകൾ ലയത്തിനടുത്ത്‌ ഇറങ്ങുന്നതിനാൽ തൊഴിലാളികൾ ഭയപ്പാടിലാണ്.
 
 
പ്രധാന വാർത്തകൾ
 Top