13 November Wednesday
വാനരപ്പടയുടെ വിളയാട്ടം

രാജകുമാരി ജണ്ടനിരപ്പില്‍ ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 

 
 രാജാക്കാട്
വാനരപ്പടയുടെ ശല്യത്തിൽ പൊറുതിമുട്ടി രാജകുമാരി ജണ്ടനിരപ്പിലെ കർഷകർ. നൂറോളം വരുന്ന വാനരക്കൂട്ടം കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. കൃഷിയിടത്തിലെ വാഴയും കപ്പയും ഏലവും ഉൾപ്പെടെയുള്ള കൃഷിവിളകൾ വ്യാപകമായി നശിപ്പിച്ചു. ജണ്ടനിരപ്പ് മേഖലയിലെ കർഷകരായ കാരക്കുന്ന് മോളി, സലി പുന്നക്കാവിള, വാവക്കുഴിയിൽ മേരി, നന്ദൻ കാരൻചേരിയിൽ, ടെൽസൺ മാണിക്കോട്ട് എന്നിവരുടെ കൃഷികളാണ്‌ വ്യാപകമായി നശിപ്പിച്ചത്‌. മഴയ്‌ക്കുശേഷം പുതുതായി വളർന്നുവരുന്ന ഏലത്തിന്റെ ചിമ്പുകൾ കീറികളയുന്നതും വിളനാശത്തിനിടയാക്കുന്നുണ്ട്‌.
 വാനരക്കൂട്ടത്തെ തുരത്തുന്നതിന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമില്ല. കൂലിപ്പണിക്കുപോലും പോകാൻ കഴിയാതെ കർഷകർ കാർഷികവിളകൾക്ക് കാവൽ നിൽക്കേണ്ട ഗതികേടാണ്. വാനരശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന  ആവശ്യം ശക്തമായി.
 
 
 
പ്രധാന വാർത്തകൾ
 Top