13 November Wednesday
വനാവകാശ രേഖ;

6357 അപേക്ഷകൾ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 

ഇടുക്കി

പ്രളയത്തിൽ വനാവകാശരേഖ നഷ്ടപ്പെട്ടവർക്ക് സർട്ടിഫൈഡ് പകർപ്പ്‌ അനുവദിക്കും. കലക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാ വനാവകാശ നിരീക്ഷണ സമിതി യോഗത്തിൽ കലക്ടർ എച്ച് ദിനേശൻ അധ്യക്ഷനായി. റവന്യൂ ഭൂമിയിൽ താമസിക്കുന്നവർക്ക് വനാവകാശ രേഖ നൽകേണ്ടതില്ലെന്നും സമിതി നിർദേശിച്ചു. പ്ലാന്റേഷനിലുള്ള കൈവശഭൂമി, റവന്യൂ ഭൂമിയിലുള്ള കൈവശങ്ങൾ എന്നിവയ്‌ക്ക്‌ രേഖ നൽകില്ല. കൃഷിക്കും താമസത്തിനും അല്ലാതെയുള്ള അപേക്ഷ പരിഗണിക്കില്ല. വനാവകാശ രേഖയുള്ള സ്ഥലം ഗുണഭോക്താവ് വിറ്റുകഴിഞ്ഞാലും രേഖ റദ്ദാക്കുമെന്ന് കലക്ടർ അറിയിച്ചു.

 വനാവകാശ രേഖയ്ക്കുള്ള 8136 അപേക്ഷ അംഗീകരിച്ചു. 6357 എണ്ണം തീർപ്പാക്കി. 110 എണ്ണം പുനഃപരിശോധനയ്ക്ക് മാറ്റി. ദേവികുളം ആർഡി ഓഫീസിൽ നവംബർ രണ്ടിന് സബ്ഡിവിഷൻ തലത്തിൽ ഹിയറിങ്‌ നടത്തും. നവംബർ 29ന് പകൽ 11ന് കലക്ടറുടെ ചേമ്പറിൽ ജില്ലാ വനാവകാശ നിരീക്ഷണ സമിതി യോഗം ചേർന്ന് നിലവിലുള്ള എല്ലാ അപേക്ഷകളും തീർപ്പാക്കുമെന്നും അധ്യക്ഷൻ അറിയിച്ചു. യോഗത്തിൽ 

ആർഡിഒ അതുൽ എസ് നാഥ്, ദേവികുളം സബ്കലക്ടർ പ്രേംകൃഷ്ണൻ, ഡിഎഫ്ഒമാരായ എം വിജി കണ്ണൻ, ബി രഞ്ജിത്, വൈൽഡ് ലൈഫ് വാർഡൻ ബി ലക്ഷ്മി, പി യു സാജു, ഐടിഡിപി പ്രോജക്ട്‌ ഓഫീസർ കെ എസ്‌ ശ്രീരേഖ എന്നിവർ പങ്കെടുത്തു. 

പ്രധാന വാർത്തകൾ
 Top