തൊടുപുഴ
എൻജിഒ യൂണിയൻ സ്ഥാപകനേതാക്കളിൽ പ്രമുഖനും, ദീർഘകാലം സംഘടനയുടെ പ്രസിഡന്റ്, ജനറൽസെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ച ഇ പത്മനാഭന്റെ 33–--ാം അനുസ്മരണം ജില്ലയിൽ സമുചിതമായി ആചരിച്ചു. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ബിഇഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എസ് എസ് അനിൽ "അധികാര കേന്ദ്രീകരണവും അപകടത്തിലാകുന്ന ജനാധിപത്യവും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ, ജോയിന്റ് സെക്രട്ടറി ടി ജി രാജീവ് എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി യൂണിയൻ ഓഫീസുകളിലും ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി. തൊടുപുഴ യൂണിയൻ ഓഫീസിൽ ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ് പതാക ഉയർത്തി. ഇടുക്കിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബുവും തൊടുപുഴ ഈസ്റ്റ് ഏരിയയിൽ പ്രസിഡന്റ് സി എം ശരത്തും പതാക ഉയർത്തി. തൊടുപുഴ വെസ്റ്റ് ഏരിയ പ്രസിഡന്റ് എൻ കെ ജയദേവി തൊടുപുഴ സിവിൽ സ്റ്റേഷനിൽ പതാക ഉയർത്തി. ഇടുക്കി ഏരിയയിൽ ഏരിയ പ്രസിഡന്റ് ആൽവിൻ തോമസും കട്ടപ്പനയിൽ ഏരിയ പ്രസിഡന്റ് മുജീബ് റഹ്മാനും നെടുങ്കണ്ടത്ത് ഏരിയ പ്രസിഡന്റ് ടൈറ്റസ് പൗലോസും പതാക ഉയർത്തി. ദേവികുളത്ത് ഏരിയ സെക്രട്ടറി കെ വിജയമ്മയും അടിമാലിയിൽ ഏരിയ പ്രസിഡന്റ് എസ് ജി ഷിലുമോനും പീരുമേട്ടിൽ എ സി ശാന്തകുമാരിയും കുമളിയിൽ ഏരിയ പ്രസിഡന്റ് എസ് മഹേഷും പതാക ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..