22 October Tuesday
ടിസ്സി ബിനു രാജകുമാരി പഞ്ചാ. പ്രസിഡന്റ്‌

അഴിമതിക്കും ഭരണമുരടിപ്പിനുമെതിരായ വിധിയെഴുത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

 

രാജാക്കാട് 
രാജകുമാരി പഞ്ചായത്ത്‌ പ്രസിഡന്റായി ടിസ്സി ബിനുവിനെ തെരഞ്ഞെടുത്തു. അഴിമതിക്കും ഭരണമുരടിപ്പിനും എതിരെയുള്ള വികാരമാണ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. യുഡിഎഫ് ധാരണപ്രകാരം മൂന്നുവർഷം കോൺഗ്രസിനും രണ്ടുവർഷം കേരള കോൺഗ്രസ്‌ മാണി വിഭാഗത്തിനുമായിരുന്നു പ്രസിഡന്റ്‌ സ്ഥാനം.
 കോൺഗ്രസിലെ പി പി എൽദോ മൂന്നുവർഷം പ്രസിഡന്റായി. മാണി കോൺഗ്രസിലെ വർഗീസ് ആറ്റുപുറം 10 മാസം പ്രസിഡന്റിന്റെ ചുമതല വഹിച്ചു. മാണി കോൺഗ്രസിലെ ധാരണയനുസരിച്ച് പി പി ജോയിക്കുവേണ്ടി രാജിവച്ചതോടെയാണ്‌ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ടിസ്സി ബിനുവിന്റെ പേര് പി രവി നിർദേശിച്ചു. കെ കെ തങ്കച്ചൻ പിന്താങ്ങി. ടിസ്സി ബിനുവിന് ഏഴുവോട്ടും പി പി ജോയിക്ക്‌ ആറുവോട്ടും ലഭിച്ചു.പഞ്ചായത്തിൽ യുഡിഎഫ് ഭരണകാലത്ത്‌ വികസന പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. കുടിവെള്ളക്ഷാമം രൂക്ഷമാണ്. ലൈഫ് പദ്ധതി അട്ടിമറിച്ചു. 24 മണിക്കൂറും പ്രവർത്തിച്ച സർക്കാർ ആശുപത്രി  പ്രവർത്തനം ഒപി മാത്രമായി ചുരുങ്ങി. പഞ്ചായത്തിന്‌ വിട്ടുകിട്ടിയ സ്ഥാപനങ്ങൾ യുഡിഎഫ് ഭരണസമിതി ശ്രദ്ധിച്ചില്ല. പഞ്ചായത്തിൽ കക്ഷിരാഷ്ട്രീയം നോക്കാതെ സമഗ്രമായ വികസനം കൊണ്ടുവരുമെന്ന്‌ ടിസ്സി ബിനു പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top