തൊടുപുഴ
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ് റോഡിലെ ഷോറൂമിൽ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി നിർവഹിച്ചു.പ്രൊജക്ട് ഓഫീസർ ആന്റോ സെബാസ്റ്റ്യൻ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ഇ നാസർ എന്നിവർ സംസാരിച്ചു. തൊടുപുഴയിൽ മാതാ ഷോപ്പിങ് ആർക്കേഡ്, കട്ടപ്പന ഗാന്ധിസ്ക്വയർ പഴയ പഞ്ചായത്ത് ബിൽഡിങ്എന്നിവിടങ്ങളിലെ ഷോറൂമുകളിലും ഖാദിമേള നടക്കും. സിൽക്ക് സാരി, കോട്ടൺ സാരി, റെഡിമെയ്ഡ് ഷർട്ട്, ഷർട്ടിങ്സ്, ചുരിദാർ സെറ്റ്, ബെഡ്, ബെഡ് ഷീറ്റ് തുടങ്ങിയവ 30 ശതമാനം റിബേറ്റോടെയാണ് വിറ്റഴിക്കുന്നത്. മേള സെപ്തംബർ 10 വരെ തുടരുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..