19 September Thursday

ജനവിരുദ്ധ ബാങ്കിങ‌് പരിഷ്കരണങ്ങൾ നിർത്തണം: ബെഫി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

 

 
 തൊടുപുഴ
ബാങ്ക് ലയനം ഉൾപ്പെടെയുള്ള ജനവിരുദ്ധ ബാങ്കിങ‌് പരിഷ്കരണങ്ങൾ നിർത്തിവയ്ക്കണമെന്ന് ബെഫി ജില്ലാ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജനകീയ ബാങ്കിങ‌് നയം രൂപീകരിച്ച് ചെറുകിട വായ്പകൾ കൂടുതൽ വിതരണം ചെയ്യാൻ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കൂടുതൽ ശാഖകൾ ആരംഭിക്കുകയും ജീവനക്കാരെ നിയമിക്കുകയും വേണം. തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശമ്പള പരിഷ്കരണ ചർച്ചകൾ ഉടൻ പകർത്തിയാക്കുക, സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻ അപാകതകൾ പരിഹരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ബെഫി ജനറൽ സെക്രട്ടറി എസ് എസ് അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എസ് പ്രഭാകുമാരി അധ്യക്ഷയായി. സി ആർ രാജേഷ് രക്തസാക്ഷി പ്രമേയവും സനിൽ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ എസ് ശരത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം എസ‌് രാജേഷ് കണക്കും അവതരിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജിറ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ മോഹന എന്നിവർ സംസാരിച്ചു. എസ‌് സിജോ സ്വാഗതം പറഞ്ഞു. 
ബെഫി കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച ‘ബാങ്ക് ദേശസാൽക്കരണത്തിന്റെ 50﹣-ാം വർഷങ്ങൾ’ എന്ന പുസ്തകം കെഎംസിഎസ‌്‌യു ജില്ലാ പ്രസിഡന്റ് വി എസ്‌ എം നസീറിന് നൽകി ടി എം ഹാജിറ പ്രകാശനം ചെയ്തു.  
 
 
 
പ്രധാന വാർത്തകൾ
 Top