22 August Thursday

കരുത്ത‌റിയിച്ച‌് എസ‌്എഫ‌്ഐ അവകാശ പത്രികാ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

തൊടുപുഴ സിവിൽ സ‌്റ്റേഷനിലേക്ക‌് എസ‌്എഫ‌്ഐ നടത്തിയ അവകാശപത്രികാ മാർച്ച‌് സംസ്ഥാന സെക്രട്ടറിയറ്റംഗം എസ‌് വിഷ‌്ണു ഗോപാൽ ഉദ‌്ഘാടനം ചെയ്യുന്നു

 

 
തൊടുപുഴ
വിദ്യാഭ്യാസ മേഖലയിലെ അമ്പത്തൊന്നിന വിഷയങ്ങൾ ഉൾക്കൊള്ളിച്ച‌് നൽകിയ അവകാശപത്രിക അംഗീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് എസ‌്എഫ‌്ഐയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ‌്റ്റേഷനിലേക്ക‌് ഉജ്വലമാർച്ച‌്. നിലയ‌്ക്കാത്ത മഴയിൽ ചോരാത്ത ആവേശവുമായി വിദ്യാർഥിനികളടക്കം നൂറുകണക്കിന‌് എസ‌്എഫ‌്ഐ പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. കെ എസ‌് കൃഷ‌്ണപിള്ള സ‌്മാരകമന്ദിരത്തിൽ നിന്നാരംഭിച്ച മാർച്ച‌് ടൗൺ ചുറ്റി സിവിൽ സ‌്റ്റേഷന‌ുമുന്നിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം എസ‌്  വിഷ‌്ണു ഗോപാൽ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് ടിജു തങ്കച്ചൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി തേജസ‌് കെ ജോസ‌് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കൃഷ‌്ണേന്ദു നന്ദിയും പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top