20 August Tuesday
കെയർ ഹോം

6 കുടുംബങ്ങൾക്ക‌് വീടൊരുക്കി കാർഷിക ഗ്രാമ വികസന ബാങ്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 അടിമാലി 

കെയർ ഹോം പദ്ധതിയിൽ ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മേൽനോട്ടത്തിൽ നിർമാണം ആരംഭിച്ച വീടുകൾ പൂർത്തിയായി. ആകെ ആറ‌ു വീടുകളാണ് ബാങ്ക് നിർമിച്ചത്. ആദ്യഘട്ടം നാല‌് വീടുകൾ നിർമിച്ചുനൽകിയിരുന്നു. ശേഷിച്ച രണ്ട് വീടുകൾ പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറി. അടിമാലി മന്നാംകാല മുണ്ടികുടിയിൽ സാറാമ്മ, ആനച്ചാൽ ഖദീജ ഭവനിൽ അഫ്സ മുഹമ്മദ് എന്നിവർക്കാണ്‌ താക്കോൽ കൈമാറിയത്‌. ബാങ്ക് പ്രസിഡന്റ് എം എൻ മോഹനൻ താക്കോൽ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. ഭരണസമിതി അംഗങ്ങളായ പി ബി സജീവ്, പി പി സാബു, വിനു സ്കറിയ, സെക്രട്ടറി കെ എം പ്രകാശ്, സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ‌്പെക്ടർ അനൂപ് എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top