05 August Thursday

കാരുണ്യത്തിന്റെ കൈയ്യൊപ്പ്‌ ചാര്‍ത്തി സമര്‍പ്പിത യുവത്വം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

ഇടുക്കി മെഡിക്കൽ കോളേജിലെ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡിന്റെ പ്രവർത്തന സമാപനയോഗം 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ചെറുതോണി
ഇടുക്കി മെഡിക്കൽ കോളേജിൽ 43 ദിവസം സന്നദ്ധസേവനം നടത്തിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ലോക്‌ഡൗൺ പിൻവലിച്ചതോടെ പ്രവർത്തനങ്ങളിൽ മാറ്റംവരുത്തി. ഏഴ്‌ സന്നദ്ധ വളന്റിയർമാരുടെ മുഴുവൻസമയ പ്രവർത്തനം വെള്ളിയാഴ്ചയോടെ അവസാനിപ്പിച്ചു.
എന്നാൽ, ഹെൽപ്‌ ഡെസ്‌ക്കിന്റെ പ്രവർത്തനം തുടരും. ഒരാൾ ഏതുസമയവും കോവിഡ് ബ്രിഗേഡ് സെന്ററിലുണ്ടാകും. 43 ദിവസം നീണ്ടുനിന്ന ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്കാണ്‌ വെള്ളിയാഴ്ച സമാപനമായത്‌. മെഡിക്കൽ കോളേജ് ജങ്ഷനിൽ ചേർന്ന സമാപനയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് ഉദ്ഘാടനംചെയ്തു. കുടുംബാംഗങ്ങൾപോലും കോവിഡ് ബാധിച്ച് മരിച്ച മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മടിച്ചുനിന്ന ഘട്ടങ്ങളിൽ സധൈര്യം ആ കാര്യങ്ങൾ നിർവഹിച്ചത് യൂത്ത് ബ്രിഗേഡായിരുന്നു. ആയിരത്തിലധികം കോവിഡ് രോഗികൾക്ക് ആശ്വാസം പകർന്നാണ് ഡിവൈഎഫ്ഐ നേതാക്കളായ ഡിറ്റാജ് ജോസഫിന്റെയും കെ എസ് സുമേഷിന്റെയും നേതൃത്വത്തിലുള്ള സമർപ്പിത യുവത്വം രണ്ടാംഘട്ടം പ്രവർത്തനം പൂർത്തിയാക്കുന്നത്.
    നൂറിലധികം മൃതദേഹങ്ങൾ സംസ്‌കരിച്ചു. തമിഴ്നാട്ടിൽവരെ ബന്ധുക്കൾക്ക് മൃതദേഹം എത്തിച്ചുനൽകി. സമാപനയോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി പി ബി സബീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ചെറുതോണി പ്രസ്‌ക്ലബ്‌ പ്രസിഡന്റ് സജി തടത്തിൽ, ഇടുക്കി മെഡിക്കൽ കോളേജ് ആർഎംഒ ഡോ. എം അരുൺ, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ പ്രഭ തങ്കച്ചൻ, എം വി ബേബി, ലോക്കൽ സെക്രട്ടറി പി എസ് സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top