04 August Wednesday

ചക്രസ്‌തംഭന സമരം; പ്രചാരണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

ഇന്ധനവില വർധനയ്ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ചക്രസ്തംഭന സമരത്തിന്റെ പ്രചാരണാർഥം സിഐടിയു 
ജില്ലാ സെക്രട്ടറി കെ എസ് മോഹനന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നോട്ടീസ് വിതരണം ചെയ്യുന്നു

കട്ടപ്പന 
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ 21ന് സംയുക്ത ട്രേഡ്‌ യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചക്രസ്‌തംഭന സമരത്തിന്റെ വിജയത്തിനായി പ്രചാരണ പ്രവർത്തനം ഊർജിതമായി. തിങ്കളാഴ്‌ച പകൽ 11ന്‌ 15 മിനിട്ട് മുഴുവൻ വാഹനങ്ങളും നിർത്തിയിട്ടാണ്‌ ചക്രസ്‌തംഭന സമരം നടത്തുന്നത്. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംസ്ഥാന– പ്രാദേശിക യൂണിയനുകളുടെയും നേതൃത്വത്തിലാണ് സമരം.
സമരവിജയത്തിനായി ഐക്യ ട്രേഡ് യൂണിയൻ ജില്ലാതലത്തിൽ ഓൺലെെൻ യോഗം ചേരുകയും തുടർന്ന് വിവിധ മേഖലകളിൽ യോഗം ചേർന്ന് സമരം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും നടത്തി. എല്ലാ മേഖലകളിലും ബോർഡുകളും പോസ്റ്റർ പ്രചാരണവും നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ജില്ലയിലെ വിവിധ മേഖലകളിൽ വാഹനയാത്രികർക്ക് സംയുക്ത സമരസമിതി നേതാക്കളുടെ നേതൃത്വത്തിൽ നോട്ടീസ് വിതരണംചെയ്തു. സിഐടിയു സംസ്ഥാന വെെസ് പ്രസിഡന്റുമാരായ കെ കെ ജയചന്ദ്രൻ അടിമാലിയിലും കെ പി മേരി തൊടുപുഴയിലും നോട്ടീസ് വിതരണത്തിൽ പങ്കാളികളായി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്റെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ നോട്ടീസ് വിതരണംചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം സി ബിജു, പി കെ ഗോപി, ബാലചന്ദ്രൻ, രാജൻകുട്ടി മുതുകുളം എന്നിവരും പങ്കാളിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top