17 July Wednesday

മായം തടയാൻ രാസപരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
കട്ടപ്പന
മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നത് സംബന്ധിച്ചുള്ള രാസപരിശോധന തുടങ്ങി. ജില്ലാ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായാണ‌് അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത‌്. കുമളി ഫിഷറീസ് ഇൻസ്പെക്ടർ, തൊടുപുഴ, ദേവികുളം ഭക്ഷ്യസുരക്ഷ ഓഫീസർ എന്നിവർ പരിശോധനയ‌്ക്ക് നേതൃത്വം നൽകി. ആകെ ഏഴ‌് കടകളിൽ നടത്തിയ പരിശോനയിൽ മായം കണ്ടെത്തിയ മൂന്ന് കടകളിലെ മത്സ്യങ്ങൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. ട്രോളിങ‌് നിരോധനമുള്ളതിനാൽ അമോണിയ, ഫോർമാലിൻ തുടങ്ങിയവ മത്സ്യങ്ങളിൽ ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും. 
 
 
പ്രധാന വാർത്തകൾ
 Top