19 July Friday

നെടുങ്കണ്ടം– കോട്ടയം മെഡിക്കൽ കോളേജ് കെഎസ്ആർടിസി സർവീസ്‌ പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

 

നെടുങ്കണ്ടം
മാസങ്ങളായി മുടങ്ങിക്കിടന്ന നെടുങ്കണ്ടം–- കോട്ടയം മെഡിക്കൽ കോളേജ് കെഎസ്ആർടിസി സർവീസ് ചൊവ്വാഴ‌്ച പുനരാരംഭിച്ചു. കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസിന്റെ ഇടപെടലിനെ തുടർന്നാണ് സർവീസ‌് വീണ്ടും ആരംഭിച്ചത‌്. ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾക്ക് മൂന്ന‌് മെഡിക്കൽ കോളേജ‌ുകളിൽ എത്താൻ ലക്ഷ്യമിട്ട് ആരംഭിച്ചതാണ‌് സർവീസ‌്. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ‌് ബസ‌് സർവീസ‌് നിർത്തിയത്.
 പുലർച്ചെ 5.20ന് നെടുങ്കണ്ടത്തുനിന്ന‌് പുറപ്പെട്ട് ഇരട്ടയാർ, തങ്കമണി, നാരകക്കാനം വഴി 7.05ന് ചെറുതോണിയിലെത്തും. ചേലച്ചുവട്, വണ്ണപ്പുറം വഴി 9.20ന് തൊടുപുഴ. ഇവിടെനിന്ന‌് 9.45ന് പുറപ്പെട്ട് ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളേജുവഴി 11.55ന് കോട്ടയത്ത് എത്തും.  12.05ന് തിരിച്ച‌് ഇതേ റൂട്ടിൽ പകൽ 3.30ന് തൊട്ടുപുഴ, 5.55ന് ചെറുതോണി, 7.45ന‌് നെടുങ്കണ്ടത്ത് എത്തും. 
 
 
പ്രധാന വാർത്തകൾ
 Top