05 July Tuesday

പച്ചക്കറികൾ നശിപ്പിച്ച്‌ പടയപ്പ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
മൂന്നാർ
 എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി പച്ചക്കറി കൃഷികൾ നശിപ്പിച്ചു. കണ്ണൻ ദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റ് ഒറ്റപ്പാറ ഡിവിഷനിൽ ഇറങ്ങിയ പടയപ്പയാണ് കൃഷികൾ നശിപ്പിച്ചത്. ഏക്കർ കണക്കിന് വിളവെടുക്കാറായ ബട്ടർ ബീൻസ്, ക്യാബേജ്, ബീൻസ് തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.   എസ്റ്റേറ്റ് തൊഴിലാളികളായ സെൽവരാജ്, രാജ്, വെങ്കിടേഷ്, ശേഖർ, രാജശേഖരൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം  വരുത്തിയത്. മൂന്നു ദിവസമായി പടയപ്പ ഈ പ്രദേശത്ത് തമ്പടിച്ചിരിരുന്നു. ഈ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. 50000 രൂപയുടെ നഷ്ടം ഉണ്ടായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top