24 June Monday

ഏത്തവാഴത്തോട്ടം കാട്ടാന നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

കാട്ടാന തകർത്ത പുതുവെട്ട് സ്വദേശി മണികണ്ഠന്റെ വാഴത്തോട്ടം

മറയൂർ 
കാന്തല്ലൂർ പഞ്ചായത്തിലെ ചിന്നാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന കാർഷിക മേഖലയായ പുതുവെട്ട് മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പുതുവെട്ട് സ്വദേശി മണികണ്ഠന്റെ ഏത്തവാഴത്തോട്ടമാണ് കഴിഞ്ഞദിവസം രാത്രിയിൽ ഇറങ്ങിയ ഒറ്റയാൻ നശിപ്പിച്ചത്. ഇരുനൂറോളം കുലയ്ക്കറായ വാഴകളാണ് തോട്ടത്തിലുള്ളത്. ഒരു വാഴ വിളവെടുക്കാറാകുന്നതുവരെ വളർത്തിയെടുക്കുന്നതിന് 400 രൂപ ചെലവ് വരുന്നതായി തോട്ടം ഉടമ പറയുന്നു. കടുത്ത വേനലിൽ വളരെ പ്രയാസപ്പെട്ടാണ് പുഴയിൽനിന്നും വെള്ളമെത്തിച്ച‌് വാഴ, ചോളം, കവുങ്ങ് എന്നിവ ഉൾപ്പെടെയുള്ള കൃഷികൾ നടത്തുന്നത‌്. വിവരം അറിയിച്ചതനുസരിച്ചു വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top