15 May Saturday

ജില്ലയിലെ ഉയർന്ന
രോഗബാധ 682

സ്വന്തം ലേഖകന്‍Updated: Monday Apr 19, 2021
തൊടുപുഴ
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. ഞായറാഴ്‌ച 682 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 13.99 ആണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്. 656 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 16 പേരുടെ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയ എട്ടു പേർക്കും രണ്ട്‌ ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 70 പേർക്കാണ്‌ രോഗമുക്തി. തൊടുപുഴയിൽ 74 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ശനിയാഴ്‌ചയും 74 പേർക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ തൊടുപുഴ നഗരത്തിൽ മാത്രമായി 347 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ജില്ലയിൽ ഏറ്റവുമധികം കോവിഡ്‌ രോഗബാധിതരും തൊടുപുഴയിലാണ്‌. 
 കാഞ്ചിയാർ–- 41, ഉപ്പുതറ–- 40, വണ്ണപ്പുറം–- 30, വണ്ടിപ്പെരിയാർ–- 25, അടിമാലി–- 24 എന്നിങ്ങനെ രോഗം ബാധിച്ചു. കരിമണ്ണൂരിലും പെരുവന്താനത്തും 23 പേർക്ക്‌ വീതവും കട്ടപ്പനയിലും നെടുങ്കണ്ടത്തും 22 പേർക്ക്‌ വീതവുമാണ്‌ രോഗം. വെള്ളിയാമറ്റം–- 21, കുമാരമംഗലം–- 19 എന്നിങ്ങനെയും ഇടവെട്ടി, പീരുമേട് പഞ്ചായത്തുകളിൽ 16 വീതവും ഇരട്ടയാർ, മണക്കാട് പഞ്ചായത്തുകളിൽ 15 വീതവും രോഗം റിപ്പോർട്ട്‌ ചെയ്‌തു. ഉടുമ്പന്നൂർ, കോടിക്കുളം, മരിയാപുരം പഞ്ചായത്തുകളിൽ 14 വീതവും രാജകുമാരി, ചക്കുപള്ളം, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ 12 വീതവും രോഗബാധിതരുണ്ട്‌. പാമ്പാടുംപാറയിൽ 11 പേർക്കും അറക്കുളം, ഏലപ്പാറ, വണ്ടൻമേട് പഞ്ചായത്തുകളിൽ 10 പേർക്കു വീതവും രോഗം ബാധിച്ചു. അയ്യപ്പൻകോവിൽ, വാഴത്തോപ്പ്, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ ഒമ്പത്‌ വീതവും പള്ളിവാസലിൽ എട്ടും കൊന്നത്തടി, രാജാക്കാട്, ആലക്കോട്, കുടയത്തൂർ, മുട്ടം പഞ്ചായത്തുകളിൽ ഏഴു വീതവും രോഗം സ്ഥിരീകരിച്ചു. ബൈസൺവാലി, കരിങ്കുന്നം പഞ്ചായത്തുകളിൽ ആറു വീതവും കൊക്കയാർ, മാങ്കുളം, മൂന്നാർ പഞ്ചായത്തുകളിൽ അഞ്ച്‌ പേർക്ക്‌ വീതവും രോഗം പിടിപെട്ടു. 
ആശുപത്രികളിൽ 503 പേർ; ഹോം ഐസൊലേഷനിൽ 2,853 പേർ
കോവിഡ്‌ ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളിലും ഫസ്റ്റ്‌ലൈൻ, സെക്കൻഡ്‌‌ ലൈൻ ട്രീറ്റ്‌മെന്റ്‌ കേന്ദ്രങ്ങളിലുമായി 503 പേരാണ്‌ ചികിത്സയിലുള്ളത്‌. ഹോം ഐസൊലേഷനിൽ 2,853 പേരുണ്ട്‌. 425 പേർ ആശുപത്രി നിരീക്ഷണത്തിലും 4,038 പേർ വീടുകളിൽ ക്വാറന്റൈനിലുമുണ്ട്‌. പുതുതായി 927 പേർക്ക്‌‌ ഹോം ക്വാറന്റൈൻ നിർദേശിച്ചു‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top