30 May Saturday

കരുതലായി... കലാലയം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

സാനിറ്റൈസർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കട്ടപ്പന ഗവ. കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകർ

  

 കട്ടപ്പന 
കോവിഡ്‌ 19 ഭീതിയിൽ പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഹാൻഡ്‌ സാനിറ്റൈസർ നിർമിച്ച്‌ കട്ടപ്പന ഗവ. കോളേജ്‌ കെമിസ്‌ട്രി വിഭാഗം. ബസിൽ ഉൾപ്പെടെ ദീർഘദൂരം യാത്ര ചെയ്താണ്‌ വിദ്യാർഥികൾ പരീക്ഷയ്‌ക്കെത്തുന്നത്‌. ഈ സാഹചര്യത്തിലാണ്‌ കെമിസ്‌ട്രി വിഭാഗം സാനിറ്റൈസർ നിർമിക്കാൻ തീരുമാനിച്ചത്‌.    ആവശ്യപ്പെട്ടതനുസരിച്ച്‌ കട്ടപ്പന താലൂക്ക്‌ ആശുപത്രി, ആരോഗ്യവിഭാഗം എന്നിവർക്കും കഴിഞ്ഞദിവസം സാനിറ്റൈസർ നിർമിച്ചു നൽകിയതായി കെമിസ്‌ട്രി വിഭാഗം മേധാവി ഡോ. വി കണ്ണൻ പറഞ്ഞു. ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്ന നിലവാരത്തിലുള്ള വസ്‌തുക്കളായ ഐസൊ പ്രൊപ്പനോൾ, ഗ്ലിസറോൾ, പെർഫ്യൂം, ഹൈഡ്രജൻ പെറോക്‌സൈഡ്‌ എന്നിവ ഉപയോഗിച്ചാണ്‌ സാനിറ്റൈസർ നിർമാണം. 100 മില്ലിയുടെ കുപ്പികളിലാക്കിയാണ്‌ വിതരണം. 
 മൂന്നാർ ഗവ. കോളേജ്‌, വണ്ടൻമേട്‌ പിഎച്ച്‌സി, കെഎസ്‌ഇബി, കെഎസ്‌എഫ്‌ഇ തുടങ്ങിയ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളും സാനിറ്റൈസർ ആവശ്യപ്പെട്ടിട്ടുണ്ട്‌. അഞ്ച്‌ ലിറ്റർ സാനിറ്റൈസർ നിർമിക്കാൻ ഏകദേശം 4000 രൂപ ചെലവ്‌ വരും. കോളേജ്‌ പ്രിൻസിപ്പൽ ഡോ. ഒ സി അലോഷ്യസ്‌, ഡോ. എം ബെറ്റ്‌സി, ഡോ. വി എം സീജ, ആർ കെ കവിത, കെ നിഷ എന്നിവർ ചേർന്നാണ്‌ സാനിറ്റൈസർ നിർമിച്ചത്‌. 
 
 
പ്രധാന വാർത്തകൾ
 Top