02 December Wednesday

ജപ്തിയുമായി വന്നാൽ തടയും: കര്‍ഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020
ചെറുതോണി
ജപ്തിയുമായി വന്നാൽ ഒരു കർഷകന്റെ പുരയിടത്തിലോ വീട്ടുമുറ്റത്തോ ബാങ്ക് ഉദ്യോഗസ്ഥരെ കാലുകുത്താൻ അനുവദിക്കില്ലെന്ന്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, സെക്രട്ടറി എൻ വി ബേബി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാജ്യത്താകെ സാമ്പത്തിക അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്. കേന്ദ്ര നോട്ടുനിരോധനവും ജിഎസ്ടിയും തുടർച്ചയായി വന്ന രണ്ട് പ്രളയങ്ങളും  ഇപ്പോഴുണ്ടായിട്ടുള്ള കോവിഡ് ബാധയും ജനജീവിതത്തെ വരിഞ്ഞു മുറിക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ മനസ്സിലാക്കാതെ മനുഷ്യത്വരഹിത സമീപനം ബാങ്കുകൾ സ്വീകരിച്ചാൻ ജനങ്ങൾ പ്രതികരിക്കും. ജനകീയസമരത്തിന്‌ കർഷകസംഘം ജനങ്ങൾക്ക് മുന്നിലുണ്ടാകും. കഴിഞ്ഞദിവസം കേരള ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത് ശുദ്ധ നെറികേടാണ്. ജനങ്ങളുടെ നിക്ഷേപംകൊണ്ടും വായ്പകളുടെ പലിശകൊണ്ടും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ നിലവിട്ട് പെരുമാറിയാൽ കർഷകസംഘം നോക്കിനിൽക്കില്ല. മൊറട്ടോറിയം നീട്ടുന്ന കാര്യവും വായ്‌പ തിരിച്ചടവിന് സാവകാശവും പലിശ ഇളവും നൽകുന്ന കാര്യവും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ആലോചിക്കുമെന്ന്‌ തിങ്കളാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിറ്റേദിവസംതന്നെ കേരള ബാങ്ക് ഉദ്യോഗസ്ഥർ ജപ്തിക്കായി ഇറങ്ങിത്തിരിച്ചതിന്റെ പിന്നിലുള്ള ബാഹ്യ ഇടപെടലുകൾ അന്വേഷിക്കണമെന്ന്‌ കർഷസംഘം നേതാക്കൾ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top