18 June Tuesday

ഹർത്താലിനെ തള്ളി വ്യാപാര സമൂഹം; രാജാക്കാട്ടിൽ കടകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

 

 
രാജാക്കാട് 
ഹർത്താലിനെതിരേ കടുത്ത് നിലപാടുമായി വ്യാപാര സമൂഹം. രാജാക്കാട്ടിൽ വ്യാപാരികൾ കടകൾ തുറന്നു. യൂത്ത് കോൺഗ്രസ‌് പ്രവർത്തകർ പ്രതിഷേധവുമായിട്ടെത്തിയെങ്കിലും മുതിർന്ന നേതാക്കന്മാരുമായി നടത്തിയ ചർച്ചയിൽ കൊല്ലപ്പെട്ട പ്രവർത്തകരുടെ സംസ്‌കാര സമയത്ത് രണ്ട് മണിക്കൂർ മാത്രം കടയടച്ചു. 
  വ്യാപാര സമൂഹത്തിന് വലിയ തിരിച്ചടിയായി മാറുന്നുണ്ടെന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വമടക്കം ഹർത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തിരുന്നു. രാജാക്കാട് മേഖലയിലെ കടകൾ തുറക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ സെക്രട്ടറി വി കെ മാത്യു, യൂണിറ്റ് സെക്രട്ടറി വി എസ് ബിജു എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾ എത്തി. എന്നാൽ‌, തുറന്ന കടകൾ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അടപ്പിച്ചു. തുടർന്ന‌് അടിയന്തര ജനറൽബോഡി യോഗം ചേർന്ന് കടകൾ തുറക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് കടകൾ തുറന്നത‌് 
 
 
 
പ്രധാന വാർത്തകൾ
 Top