27 September Sunday
ജില്ലാതല പട്ടയമേള

ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
ഇടുക്കി
ജില്ലാതല പട്ടയമേളയുടെ  മുന്നോടിയായി സ്വാഗത സംഘത്തിന്റെ പബ്ലിസിറ്റി സബ് കമ്മിറ്റി യോഗം ചേർന്നു. പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ സി വി വർഗീസിന്റെ അധ്യക്ഷതയിൽ കട്ടപ്പന നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിൽ മേളയുടെ മുന്നൊരുക്കങ്ങളും പ്രചാരണ പരിപാടികളും ക്രമീകരിച്ചു.
24 ന് കട്ടപ്പന സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കുന്ന പട്ടയമേളയുടെ പ്രചാരണത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി വി വർഗീസ് അറിയിച്ചു. പ്രചാരണത്തിന്റെ ഭാഗമായി പട്ടയം ലഭ്യമാക്കുന്ന വിവിധ കോളനികൾ കേന്ദ്രീകരിച്ച്‌ വില്ലേജ് ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. കാലാകാലങ്ങളായി പട്ടയം ലഭ്യമല്ലാതിരുന്ന വിവിധ കോളനി നിവാസികളുടെ ഭൂമിക്ക് പട്ടയംനൽകുന്നുവെന്നതും പട്ടയത്തോടൊപ്പം വസ്തുവിന്റെ സ്‌കെച്ചും നൽകുന്നുവെന്നതുമാണ് ഈ പട്ടയമേളയുടെ പ്രത്യേകത. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top