21 February Friday

നാടുണർത്തി, പോർമുഖം തുറന്ന്‌...

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
നെടുങ്കണ്ടം/ രാജാക്കാട്‌
കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 26 ന് നടക്കുന്ന മനുഷ്യ മഹാ ശൃംഖലയിൽ കണ്ണികളാകാൻ ആഹ്വാനം ചെയ്ത് എൽഡിഎഫ് ജാഥ പര്യടനം നടത്തി.  സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ക്യാപ്റ്റനായ ജാഥ  ശനിയാഴ്‌ച ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ തോട്ടം -കാർഷിക മേഖലയിലെ ഓരോ സ്വീകരണ കേന്ദ്രത്തിലും വൻ ജനകൂട്ടമാണ് ജാഥയെ എതിരേൽക്കാനെത്തിയത്.
 രാവിലെ വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടിയിൽ നിന്നും നിന്നും ആരംഭിച്ച്  കൂട്ടാർ , മുണ്ടിയെരുമ, ഇരട്ടയാർ, നെടുങ്കണ്ടം, ചെമ്മണ്ണാർ, മാങ്ങാത്തൊട്ടി, പൂപ്പാറ, രാജകുമാരി എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി രാജാക്കാട്ട് സമാപിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനെ കൂടാതെ ഘടകകക്ഷി നേതാക്കളായ കെ കെ ശിവരാമൻ, പി എൻ വിജയൻ , മാത്യു വർഗീസ്, അനിൽ കൂവപ്ലാക്കൽ, എം എ ജോസഫ്, ജോണി ചെരുവുപറമ്പിൽ, ഡോ: രാജഗോപാൽ, ജോർജ്ജ് അഗസ്റ്റിൻ, എം എം സുലൈമാൻ, അനൂപ് ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.രാജാക്കാട് നടന്ന സമാപന സമ്മേളനത്തിൽ ബേബി ലാൽ അധ്യക്ഷനായി. കെ ജെ ജോയിസ് സ്വാഗതം പറഞ്ഞു. സിബി കൊച്ചുവള്ളാട്ട് നന്ദി പറഞ്ഞു.  
 
 
പ്രധാന വാർത്തകൾ
 Top