18 February Monday

ഖജനാവിലേക്ക‌് ചന്ദനം മണക്കുന്ന കോടികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

 

 
മറയൂർ
വനംവകുപ്പ‌് വഴി ഖജനാവിലേക്ക‌് എത്തുന്നത‌് കോടികളുടെ ചന്ദനം. പ്രളയത്തിൽ മറയൂരിൽ ആയിരക്കണക്കിന് ചന്ദന മരങ്ങൾ ഒടിഞ്ഞുവീണു. വനംവകുപ്പ് ഇവ ശേഖരിച്ച് മറയൂർ ചന്ദന ഗോഡൗണിൽ എത്തിച്ച് ചെത്തിയൊരുക്കി ലേലത്തിൽ വയ‌്ക്കുമ്പോൾ കോടികളാണ‌് ഖജനാവിലേക്ക് എത്തുന്നത‌്. 
   കാറ്റിലും മഴയിലും മൂന്നുമരങ്ങൾ പൂർണമായും 1900 മര ശിഖരങ്ങളും നശിച്ചിരുന്നു. നടപടികൾ പൂർത്തീകരിച്ച് ടെൻഡർ ചെയ‌്ത‌് ഇവ ഗോഡൗണിൽ എത്തിച്ചിട്ടുണ്ട‌്. ലേലത്തിൽ വയ‌്ക്കുന്നതിനായിവേണ്ടി ചെത്തിയൊരുക്കുന്ന പണികൾ നടന്നുവരുന്നു. 
   30 സെന്റിമീറ്റർ വണ്ണമുള്ള 60,000 ചന്ദന മരങ്ങളാണ് മറയൂർ ചന്ദന ഡിവിഷന്റെ കീഴിലുള്ള കാടുകളിലുള്ളത്. വർഷംതോറും കാറ്റത്തും മഴയത്തും ഒടിഞ്ഞും മറിഞ്ഞും വീണതും ഉണങ്ങിയതും വന്യജീവികൾ മറിച്ചിടുന്നതുമായ ചന്ദനമരങ്ങളാണ് ലേലത്തിൽ വയ്‌ക്കുന്നത്. കൂടാതെ സ്വകാര്യ വ്യക്തികളുടെയും കേസുകളിൽ തൊണ്ടിമുതലായി പിടിച്ചെടുക്കുന്നതുമായ ചന്ദനവും ലേലത്തിൽ വയ‌്ക്കും. ഒരു വർഷത്തിൽ 100 കോടി രൂപയുടെ ചന്ദനവും ചന്ദനതൈലവും മറയൂർ ചന്ദനക്കാടുകളിൽനിന്നും ലേലത്തിലൂടെ വിറ്റഴിക്കാറുണ്ട്.
 
 
 
പ്രധാന വാർത്തകൾ
 Top