05 December Thursday

ഇനി ഇവിടെ വേണ്ട ലഹരി: തെരുവുനാടകവുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

തൊടുപുഴ എ പി ജെ അബ്ദുൾകലാം സ‌്കൂളിലെ എൻഎസ‌്എസ‌് വിദ്യാർഥികൾ ലഹരിക്കെതിരെ നടത്തിയ തെരുവുനാടകം

തൊടുപുഴ 
തൊടുപുഴ ഡോ. എ പി ജെ അബ്ദുൽകലാം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും തെരുവുനാടകവും സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച റാലി ഗൈഡ് മാസ്റ്റർ വി ആർ രാജേന്ദ്രകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡിൽ നടത്തിയ തെരുവുനാടകം തൊടുപുഴ സിവിൽ എക്സൈസ് ഓഫീസർ വി ആർ സിനോജ് ഉദ്ഘാടനം ചെയ്‌തു. ജനമൈത്രി പൊലീസ് ഓഫീസർ രജനീഷ് അഗസ്റ്റിൻ, എൻഎസ്എസ് ഓഫീസർ ജയൻ ഡിംപിൾ, അധ്യാപകരായ അജയൻ ബാബു, സബിത മൈക്കിൾ എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top