മൂന്നാർ
വിശപ്പു രഹിത കേരളം പദ്ധതിയായ സുഭിക്ഷയും കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ മൂന്നാർ യൂണിറ്റും ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ അന്നപൂർണം മൂന്നാർ പദ്ധതിക്ക് തുടക്കമായി. ജില്ലാ കലക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ എം അലികുഞ്ഞ് അധ്യക്ഷനായി. കൂപ്പൺ വിതരണം ദേവികുളം സബ് കലക്ടർ എസ് പ്രേം കൃഷ്ണൻ നിർവ്വഹിച്ചു. വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് സി കെ ബാബുലാൽ, വ്യാപാരി സമിതി പ്രസിഡന്റ് സി എച്ച് ജാഫർ, മലൈ രാജ്, ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി എം ബഷീർ സ്വാഗതം പറഞ്ഞു.