28 November Sunday

നോവും കാഴ്‌ചയായി താഴ്‌വാരം കോളനി

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

വെള്ളം കയറിയ മൂലമറ്റം താഴ് വാരം കോളനി ശുചീകരിക്കുന്ന ഡിവെെഎഫ്ഐ പ്രവർത്തകർ

മൂലമറ്റം
ദുരിതപ്പെയ്‌ത്ത്‌ കഴിഞ്ഞപ്പോൾ താഴ്‌വാരം കോളനിയിലെ കാഴ്ചകൾ ആരെയും വേദനിപ്പിക്കുന്നതായി. രൗദ്രഭാവത്തിൽ വെള്ളം ഇരമ്പിയെത്തിയ പ്രദേശത്ത് ബാക്കിവച്ചത് തീരാനൊമ്പരങ്ങൾ മാത്രം. ആരുടെയും ജീവൻ നഷ്ടമായില്ല എന്നത് ഏക ആശ്വാസം. ശനി പകൽ പന്ത്രണ്ടോടെ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തിൽ വ്യാപകനാശം സംഭവിച്ചു. വെള്ളം കുതിച്ചെത്തിയത് പകലായതിനാലാണ്‌ വൻ അപകടം ഉണ്ടാകാതിരുന്നത്.
   രാത്രിയിലായിരുന്നെങ്കിൽ അവസ്ഥ ചിന്തിക്കാനാവില്ല. ഈ ഭാഗത്തുള്ള ഭൂരിഭാഗം വീടുകളിലും വെള്ളം സർവനാശമാണ് വിതച്ചത്. എല്ലാ വീട്ടുപകരണങ്ങളും നഷ്ടമായി. വീടുകളുടെ മുക്കും മൂലയും വരെ ചെളിക്കൂമ്പാരമായി. വിലപ്പെട്ട രേഖകളും പലർക്കും നഷ്ടമായി. ഒന്നും ചെയ്യാനില്ലാത്ത നിർവികാരമായ അവസ്ഥയായിരുന്നു വെള്ളം ഇറങ്ങിയതിനുശേഷവും. പരസ്പരം സഹായിക്കാൻ കഴിയാത്ത അവസ്ഥ. താഴ്‌വാരം കോളനിയുടെ സമീപത്തുള്ള പാലത്തിൽ വലിയ മരങ്ങളും അവശിഷ്ടങ്ങളും അടിഞ്ഞതോടെ വെള്ളം പാലത്തിന്റ  അടിയിലൂടെ പോകാതെ താഴ്‌വാരം കോളനിയിലേക്ക് ഇരമ്പിയെത്തുകയായിരുന്നു. നാല്‌ കാർ ഒഴുകിപ്പോയി. ഒരു കാറിന്റെ മുകളിലേക്ക് കൂറ്റൻ മരങ്ങൾ വന്നടിഞ്ഞു. ഇരുചക്രവാഹനങ്ങളും വെള്ളക്കുതിപ്പിൽ ഒലിച്ചുപോയി. മുപ്പത്തഞ്ചോളം കുടുബങ്ങളാണ്‌ ഈ ഭാഗത്ത് മാത്രം ദുരിതത്തിലായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top