29 November Monday

മണ്ണിടിഞ്ഞുവീണ് വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മണ്ണിടിഞ്ഞുവീണ് തകർന്ന കല്ലാർ ചുണ്ടക്കാട് സിന്ധുവിന്റെ വീട്

അടിമാലി
കഴിഞ്ഞദിവസം പെയ്‌ത ശക്തമായ കാറ്റിലും മഴയിലും കല്ലാർ ചുണ്ടക്കാട് സിന്ധു സുനിലിന്റെ വീട് തകർന്നു. ശനി രാത്രിയിലാണ് മൺഭിത്തി ഇടിഞ്ഞുവീണത്. ഈ സമയം സിന്ധുവും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി തകർന്ന വീട്ടിലാണ് സിന്ധുവും കുടുംബവും താമസിച്ചിരുന്നത്. ഭർത്താവ് സുനിൽ കഴിഞ്ഞമാസം അർബുദരോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതോടെ സ്വന്തമായുണ്ടായിരുന്ന വാസസ്ഥലംകൂടി സിന്ധുവിനും ഏക മകൾക്കും നഷ്ടമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top