20 November Wednesday
സംഘാടക സമിതിയായി

ജീവനക്കാരുടെ സർഗോത്സവം 27ന‌്

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 

 
കുമളി
കേരള എൻജിഒ യൂണിയൻ ജീവനക്കാരുടെ ജില്ലാ കലോത്സവമായ സർഗോത്സവം 27ന‌് കുമളി അമരാവതി ഗവ. ഹൈസ‌്കൂളിൽ നടക്കും. പരിപാടിയുടെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം കുമളി അഗ്രികൾച്ചറൽ ഇംപ്രൂവ‌്മെന്റ‌് സൊസൈറ്റി പ്രസിഡന്റ‌് കെ എം സിദ്ദീഖ‌് ഉദ‌്ഘാടനം ചെയ‌്തു. പി മാടസ്വാമി അധ്യക്ഷനായി.
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ‌് സുനിൽകുമാർ, ബ്ലോക്ക‌് പഞ്ചായത്തംഗം കെ എ അബ്ദുൾറസാഖ‌്, കനൽ കലാവേദി കൺവീനർ ജോബി ജേക്കബ‌്, കെ ജെ ദേവസ്യാ എന്നിവർ സംസാരിച്ചു. പി സുലൈമാൻ കുട്ടി സ്വാഗതവും ബിനുക്കുട്ടൻ നന്ദിയും പറഞ്ഞു.
 ഭാരവാഹികൾ: കെ എം സിദ്ദീഖ‌്, കെ ജെ ദേവസ്യാ(രക്ഷാധികാരികൾ), കെ എ അബ്ദുൾറസാഖ‌് (ചെയർമാൻ), എസ‌് മഹേഷ‌്, ജെയിംസ‌്(ജോയിന്റ‌് കൺവീനർമാർ), കെ സുലൈമാൻകുട്ടി(കൺവീനർ).
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top