22 October Tuesday

ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
നെടുങ്കണ്ടം
പുലിക്കുത്ത് ജീപ്പ് അപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ഒരാൾകൂടി മരിച്ചു. തമിഴ്നാട് ബോഡിമെട്ട് ചുരംപാതയിലെ പുലിക്കുത്തിനുസമീപം തൊഴിലാളികളുമായി പോയ വാഹനമാണ്‌ അപകടത്തിൽപ്പെട്ടത്‌. 
 ചികിത്സയിലായിരുന്ന ബോഡി സ്വദേശിനി നൂർജഹാൻ(52) ആണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. എട്ടുപേർ ഗുരുതരാവസ്ഥയിൽ തേനി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബോഡിനായ്‌ക്കന്നൂർ സ്വദേശികളായ കണ്ണൻ(40), ധനലക്ഷ്മി(45) എന്നിവർ സംഭവസ്ഥലത്തും മുന്തല്‍ സ്വദേശിനി അന്നക്കിളി(68) ആശുപത്രിയിലുംവച്ച്‌ തിങ്കളാഴ്ച മരിച്ചിരുന്നു. കൊടും വളവിൽ നൂറടിയോളം താഴെ റോഡിലേക്ക്‌ മറിഞ്ഞ വാഹനം പൂർണമായി തകർന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top