21 October Monday

റോഡുകളെ മൂടി കാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 ഇടുക്കി

മഴയിൽ തഴച്ചുവളർന്ന കാടുകൾ റോഡുകളെ മൂടുന്നു. ബസുകളുടെ ഉയരത്തിൽ റോഡിലേക്ക്‌ ചാഞ്ഞുകിടക്കുന്ന കാടുകൾ വെട്ടിനീക്കാതെ അധികൃതർ. സിഗ്നലുകൾ കാണാതെ വാഹനങ്ങൾ രാത്രി അപകടത്തിൽപ്പെടുന്നുണ്ട്‌. കൊടുംവളവുകളുള്ള ദേശീയപാത 185ൽ ബസിൽ യാത്രചെയ്യുമ്പോൾ മരശിഖരങ്ങളും കൊങ്ങിണിപ്പടപ്പുകളും മുഖത്തടിക്കുന്നതായും ആക്ഷേപമുണ്ട്‌.
കഴിഞ്ഞ ദിവസം സ്വകാര്യബസിൽ യാത്രചെയ്‌ത കുട്ടിക്ക്‌ വളവുതിരിയുന്നതിനിടെ കമ്പ്‌ മുഖത്തടിച്ച്‌ പരിക്കേറ്റിരുന്നു. ദേശീയപാതകളായ 185, 183, തൊടുപുഴ–- കുളമാവ്‌–- ചെറുതോണി  സംസ്ഥാനപാതയിലും സൂചനാബോർഡുകൾ കാടുകയറി മറഞ്ഞു. ബസ്‌ വളവ്‌ തിരിയുമ്പോൾ റോഡിന്റെ തിട്ടയിൽ വളർന്നുനിൽക്കുന്ന ചെടികളും മുൾപ്പടർപ്പും യാത്രക്കാരുടെ മുഖത്തും ശരീരഭാഗങ്ങളിലും അടിച്ചാണ്‌ പരിക്കേൽക്കുന്ന‌ത്‌. കരാറുകാർ റോഡിലേക്ക്‌ നീണ്ടുനിൽക്കുന്ന ശിഖരങ്ങളും മുൾപ്പടർപ്പുകളും വെട്ടിനീക്കാറില്ല. തൽക്കാലത്തേക്ക്‌ അടിക്കാട്‌ വെട്ടിത്തെളിക്കുന്ന പണിമാത്രമാണ്‌ നടക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top