01 October Saturday

നാടെങ്ങും കർഷകദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കട്ടപ്പനയിൽ കർഷകദിന പരിപാടിയിൽ മികച്ച കർഷകരെ മന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കുന്നു

 

ഇടുക്കി
ചിങ്ങം ഒന്ന്‌ കർഷകദിനം ജില്ലയിലെമ്പാടും ആഘോഷിച്ചു. കൃഷിവകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ്‌ കർഷക ദിനം വിപുലമായി ആചരിച്ചത്. വിവിധ പഞ്ചായത്തുകളിൽ മികച്ച കർഷകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്തംഗങ്ങൾ, കൃഷി വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി കൃഷിദർശൻ വിളംബര ജാഥയും നടത്തി. പാറത്തോട് സെന്റ് ജോർജ് പാരിഷ് ഹാളിൽ മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനം ചെയ്‌തു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് അധ്യക്ഷയായി. ജില്ലാ കലക്ടർ ഷീബ ജോർജ് കർഷക ഉൽപാദക കമ്പനി ലോഗോ പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി പി മൽക്ക, ത്രിതല പഞ്ചായത്ത് അഗങ്ങൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ് പത്മം, ക്യഷി അസി. ഡയറക്ടർ ഐ വി കോശി, ആൻസി തോമസ്‌  തുടങ്ങിയവർ  സംസാരിച്ചു. ചിന്നക്കനാലിൽ അഡ്വ. എ രാജ എംഎൽഎ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആർ പള്ളിയമ്മാൾ,  ബിജു തോമസ്, ബി ജി അനിൽ തുടങ്ങിയവർ പങ്കെടുത്തു. 
അടിമാലിയിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് കെ എസ്‌  സിയാദ് അധ്യക്ഷനായി. കൃഷി ഓഫീസർ ഇ കെ ഷാജി, ഐ വി കോശി എന്നിവർ സംസാരിച്ചു. 
വെള്ളത്തൂവലിൽ പഞ്ചായത്ത്  പ്രസിഡന്റ് മഞ്ചു ബിജു ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എസ്‌ അഖിൽ  അധ്യക്ഷയായി. പള്ളിവാസലിൽ പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം ലത അധ്യക്ഷയായി.  
 രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിൽ എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് സതി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോബി വാഴയിൽ, വി എ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. 
 കാർഷിക വികസന ബാങ്ക് വണ്ടിപ്പെരിയാർ ശാഖയിൽ മികച്ച കർഷകരെ ആദരിച്ചു. ബാങ്ക് ഭരണസമിതി അംഗംസി ആർ സോമൻ ഉദ്ഘാടനം ചെയ്തു. ശാന്തി ഹരിദാസ് അധ്യക്ഷയായി. വി ജെ തോമസുകുട്ടി, പി എസ് സജീവ് എന്നിവർ സംസാരിച്ചു.
  ചക്കുപള്ളം  പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി കെ രാമചന്ദ്രൻ അധ്യക്ഷനായി.  അയ്യപ്പൻകോവിലിൽ കർഷക ദിനാചരണം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഷാബിനോജ് അധ്യക്ഷയായി.വണ്ടൻമേട്ടിൽ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബി എബ്രഹാം അധ്യക്ഷനായി. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top