21 September Saturday

ക്യാമ്പിൽ ആദിക്ക്‌ പിറന്നാൾ മധുരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

മറക്കില്ലീ പിറന്നാൾ....പള്ളം സെന്റ്‌ പോൾസ് പള്ളി പാരീഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ ആയൂഷിന്റെ ഒന്നാം പിറന്നാൾ ആഘോഷം

 
കോട്ടയം
ചുമന്ന ജുബ്ബയും കസവ്‌ മുണ്ടുമണിഞ്ഞ്‌ തലയിൽ തൊപ്പിയുമായി ഒരുവയസ്സുകാരൻ ആദി അമ്മയുടെ ഒക്കത്തിരുന്നു. ചുറ്റുമുള്ളവരെ അവൻ കൗതുകത്തോടെ നോക്കി. ഇവിടെ എന്താണ്‌ നടക്കുന്നതെന്ന്‌ അറിയില്ല. മുറിച്ചു നൽകിയ പിറന്നാൾ കേക്ക്‌ അവൻ രുചിയോടെ കഴിച്ചു. 
പള്ളം സെന്റ്‌ പോൾസ്‌ പള്ളി പാരിഷ്‌ ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള നൂറുകണക്കിനു പേരുടെ സ്‌നേഹം ഏറ്റുവാങ്ങി ആദി അങ്ങനെ ഒന്നാം പിറന്നാൾ ആഘോഷിച്ചു. 
 കാഞ്ഞിരം ഇറമ്പത്ത്‌ വീട്ടിൽ വിജേഷ്‌ –-ആതിര ദമ്പതികളുടെ മകൻ ആയുഷിന്റെ (ആദി) ജനനം കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തായിരുന്നു.  
അന്നും വീട്ടിൽ നിന്ന്‌ മാറിനിൽക്കേണ്ടി വന്നു. മകന്റെ  ഒന്നാം പിറന്നാളിലും കുടുംബം ക്യാമ്പിൽ തന്നെ. അവനായി ക്യാമ്പിലുള്ളവർ പാൽപായം ഉണ്ടാക്കി. പിന്നെ രാത്രി ചെറിയ സദ്യയും കലാപരിപാടികളും. 
കേക്ക്‌ മുറിച്ച്‌ കഴിഞ്ഞ്‌ നഗരസഭാ കൗൺസിലർ പി എൻ സരസമ്മാളും തിരുവാർപ്പ്‌ പഞ്ചായത്തംഗം ഷേർളി പ്രസാദും ആദ്യ സമ്മാനം നൽകി. പിന്നെ ക്യാമ്പിലുള്ളവർ മുഴുവൻ സമ്മാനപൊതിയുമായി എത്തി. എല്ലാം വാങ്ങി  ആദി ചിരി പാസാക്കി ആദി. ക്യാമ്പിൽ 258 പേരാണ്‌ കഴിയുന്നത്‌.
 
 
 
പ്രധാന വാർത്തകൾ
 Top