12 December Thursday

കട്ടപ്പനയിൽ വാഹനങ്ങൾ റോഡിന‌് നടുവിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
കട്ടപ്പന
ദിവസവും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും കട്ടപ്പന നഗരത്തിൽ പാർക്കിങ് സൗകര്യം അപര്യാപ‌്തമാണ‌്. ടൗണിലെ നിരത്തുകളെയാണ‌് വാഹനങ്ങൾ പാർക്ക‌് ചെയ്യാനായി കൂടുതലായും ആശ്രയിക്കുന്നത‌്. ഇത‌് യാത്രക്കാർക്കും വ്യാപാരികൾക്കും  ബുദ്ധിമുട്ട‌് സൃഷ‌്ടിക്കുന്നു. ഗതാഗത നിയന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തിയെങ്കിലും ഫലവത്തായിട്ടില്ല. നിരത്തുകളിലെ ഇരുഭാഗങ്ങ‌ളിലും വാഹനങ്ങൾ പാർക്ക‌് ചെയ്യുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെയാണ‌് നടക്കുന്നത‌്. നഗരത്തിലെ ബൈപ്പാസ‌് റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞതോടെ വാഹനങ്ങൾ ടൗണിലെത്തുന്നതും വാഹനക്കുരിക്കിന‌് കാരണമായി. 
കട്ടപ്പന പൊലീസ‌് സ‌്റ്റേഷൻ മുതൽ പള്ളിക്കവല വരെയുള്ള നടപ്പാതകളിലാണ‌് കൂടുതലായും വാഹനങ്ങൾ പാർക്ക‌് ചെയ്യുന്നത‌്. റോഡിന‌് വീതിയില്ലാത്തതിനാൽ ഇടുക്കിക്കവല മുതൽ സെൻട്രൽ ജങ‌്ഷൻവരെ രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്ക‌് ഉണ്ടാകുന്നുണ്ട‌്. അശോക ജങ‌്ഷനിൽ റോഡ‌് പൊട്ടിപൊളിഞ്ഞ‌് കിടക്കുന്നത‌ിനാൽ ഗട്ടർ ഒഴിവാക്കുന്നതിന‌് വാഹനങ്ങൾ ഗതി മാറ്റുന്നത‌് മിക്കസമയത്തും ഗതാഗതക്കുരുക്ക‌് സൃഷ‌്ടിക്കുന്നു. കട്ടപ്പന പഴയ സ്റ്റാൻഡ‌ിലാണ‌് വാഹനങ്ങൾ കൂടുതലായും പാർക്ക‌് ചെയ്യുന്നത‌്. കെഎസ‌്ആർടിസിയുടെ ഓപ്പറേറ്റിങ‌് സെന്റർ ഇവിടെ പ്രവർത്തിക്കുന്നതിനാൽ അനധികൃത പാർക്കിങ്‌  ഗതാഗതക്കുരുക്ക‌ും ഉണ്ടാക്കുന്നു. കട്ടപ്പനയിൽ പഴയ പഞ്ചായത്ത‌് ഓഫീസിന‌് മുൻവശം, നഗരസഭ മിനി സ‌്റ്റേഡിയം, പഴയ ബസ‌് സ്റ്റാൻഡ‌്, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ എന്നിവയാണ‌് പാർക്കിങ്ങിനായുള്ളത‌്. കട്ടപ്പന പോലൊരു നഗരത്തിൽ ഇത‌ുതീർത്തും അപര്യാപ‌്തമാണ‌്. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top