17 July Wednesday
ബാലവേല വിരുദ്ധ ബോധവൽക്കരണം

‘കനിവറ്റ വെയിലേറ്റ‌് കരിയരുത് ബാല്യം’ കൂട്ടയോട്ടം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

 

 
ഇടുക്കി
ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത് തുടങ്ങിയവയെ തടഞ്ഞ‌് തെരുവുബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റുവഴി നടപ്പാക്കിവരുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ‌്ച തൊടുപുഴയിൽ കൂട്ടയോട്ടം സംഘടിപ്പിക്കും. ‘കനിവറ്റ വെയിലേറ്റ‌് കരിയരുത് ബാല്യം, കനവിന്റെ കതിരിട്ടു വിളയട്ടെ ബാല്യം’എന്ന ആശയം ഉയർത്തി തൊടുപുഴ ന്യൂമാൻ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് കൂട്ടയോട്ടം നടത്തുന്നത്. തൊടുപുഴ ഡിവൈഎസ‌്പി, തൊടുപുഴ നഗരസഭാധ്യക്ഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടയോട്ടം തൊടുപുഴ പൊലീസ് സ്റ്റേഷനിൽനിന്ന‌്   ആരംഭിച്ച‌് നഗരസഭ പ്രൈവറ്റ് ബസ‌് സ്റ്റാൻഡിൽ സമാപിക്കും. 
 ഉപന്യാസമത്സരം, തെരുവുനാടകം, ബാലവേല കണ്ടുപിടിക്കുന്നതിനുള്ള ജോയിന്റ് ഡ്രൈവ്, വിവിധ ബോധവൽക്കരണ പരിപാടി എന്നിവയും സംഘടിപ്പിക്കുമെന്ന‌് ശരണബാല്യം പദ്ധതി ചൈൽഡ് റെസ്ക്യൂ ഓഫീസർ കിരൺ കെ പൗലോസ് അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top