17 July Wednesday

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 14 തൊഴിലാളികൾക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

 

അടിമാലി
തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ട‌് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർക്ക് പരിക്ക്. മാങ്കുളം വിജയൻകടയ‌്ക്ക് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടം. കുറത്തിക്കുടി ആദിവാസികുടിയിലെ ലക്ഷ‌്മി(60), ഇന്ദു(38), വത്സ(39), ഷൈല(30), ഓമന(30), പെരുമാഷി(55), ലളിത(35), ചന്ദ്രിക(30), മേരി(50), സുശീല(25), മങ്കാൾ(45), കുട്ടി (50), ദീപു, കാളികുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ജീപ്പ് ഭാഗികമായി തകർന്നു. കുറത്തിക്കുടിയിൽനിന്ന‌് മാങ്കുളം കൈനഗിരി ഭാഗത്തുള്ള ഏലത്തോട്ടത്തിൽ പണിക്കെത്തിയ ആദിവാസി സ്ത്രീകൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടമായി പത്തടിയോളം താഴ‌്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ അടിമാലി താലൂക്ക‌് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top