13 June Sunday

18– 44: മുൻഗണനാ വിഭാഗത്തിന്‌ 
വാക്സിനേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
ഇടുക്കി 
ജില്ലയിൽ 18- മുതൽ 44 വയസ്സുവരെയുള്ളവരിലെ മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ ആരംഭിച്ചു. ഈ വിഭാഗത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക്‌ വാക്സിൻ നൽകുന്നതിന്റെ മാർഗനിർദേശങ്ങളും പുറത്തിറക്കി. സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ മുൻഗണനയ്‌ക്കായി രജിസ്റ്റർചെയ്തവരുടെ വാക്സിനേഷനാണ് ആരംഭിച്ചത്. 
   നൽകിയ രേഖകൾ ജില്ലാതലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിൻമെന്റ്‌ എസ്എംഎസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം. അപേക്ഷ നിരസിച്ച അർഹരായവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാം.
മാർഗനിർദേശങ്ങൾ 
●വാക്‌സിനേഷൻ സെഷനുകൾ അനുവദിക്കുന്നത് വാക്‌സിന്റെ ലഭ്യത അനുസരിച്ചാണ്. ●രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 12 മുതൽ 16 ആഴ്ചയ്‌ക്കുള്ളിലും കോവാക്‌സിൻ രണ്ടാം ഡോസ് നാലു മുതൽ ആറ്‌ ആഴ്ചയ്ക്കുള്ളിലും എടുക്കണം. ● 45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ തുടരും. ● 2022 ജനുവരി ഒന്നിന് 18 വയസ്സ്‌ തികയുന്നവർ മുതൽ 45 വയസ്സ്‌ വരെയുള്ള അനുബന്ധ രോഗബാധയുള്ളവർക്ക് വാക്സിൻ ലഭ്യമാകും. ● 18-–- 45 വയസ്സുകാർ http://www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും വേണം. ● ഇവിടെ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന അനുബന്ധ രോഗങ്ങൾ സംബന്ധിച്ച സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ● അനുബന്ധ രോഗങ്ങളുടെ പട്ടികയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും http://www.dhs.kerala.gov.in, http://www.arogyakeralam.gov.in, http://www.sha.kerala എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ● വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം ഇവ ലഭിക്കുന്നവർ മാത്രം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുക. ● വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം ഇവയുടെ സന്ദേശം ലഭിക്കാത്തവർ അറിയിപ്പ് ലഭിച്ചശേഷം മാത്രം എത്തുക. ● ആദ്യദിവസമായ തിങ്കളാഴ്ച 51 പേർക്ക് വാക്‌സിനേഷൻ നൽകി. ചൊവ്വാഴ്ച തൊടുപുഴ ജില്ലാ ആശുപത്രി, ചിത്തിരപുരം സിഎച്ച്‌സി,  കട്ടപ്പന താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നടത്തുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top