18 June Friday

എവിടേയ്‌ക്കും പായും ഈ സ്നേഹവണ്ടികൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
തൊടുപുഴ
ജില്ലയുടെ അതിർവരമ്പുകൾ ഭേദിച്ച് പായുകയാണ് ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ സ്നേഹവണ്ടികൾ. ബ്ലോക്ക്‌ കമ്മിറ്റിയുടെ ഇരുപത്തിയൊന്ന്‌ വണ്ടികളാണ് കോവിഡ് രോഗികൾക്ക് സഹായഹസ്തവുമായി നിരത്തിലുള്ളത്. കോട്ടയം മെഡിക്കൽ കോളേജിലേക്കും കോലഞ്ചേരി മെഡിക്കൽ കോളേജിലേക്കും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലേക്കും സ്നേഹവണ്ടികൾ ഇതിനിടയിൽ പാഞ്ഞു. കൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മരുന്നും അവശ്യവസ്തുക്കളും സ്നേഹവണ്ടികൾ മുഖാന്തരം എത്തിക്കുന്നുണ്ട്. അതോടൊപ്പം നഗരത്തിലെ തെരുവിലുറങ്ങുന്നവർക്ക് ഭക്ഷണം എത്തിക്കാനും പ്രവർത്തകർ മുന്നിലുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി അജയ് ചെറിയാൻ, പ്രസിഡന്റ്‌ വി ആർ പവിരാജ്, ജില്ലാ കമ്മിറ്റിയംഗം പി എം ഷെമീർ തുടങ്ങിവരുടെ മേൽനോട്ടത്തിലാണ് സ്നേഹവണ്ടികളുടെ യാത്രകൾ.ജില്ലയുടെ അതിർവരമ്പുകൾ ഭേദിച്ച് പായുകയാണ് ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ സ്നേഹവണ്ടികൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top