21 August Wednesday

ജോയ്സ് ജോര്‍ജിന്റെ ശബ്ദം ഇനിയും ലോക‌്‌സഭയില്‍ മുഴങ്ങണം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 തൊടുപുഴ

ലോക‌്‌സഭയിൽ അഡ്വ. ജോയ്സ് ജോർജിന്റെ ശബ്ദം വീണ്ടും മുഴങ്ങാൻ ഇടുക്കിയിലെ ജനങ്ങൾ അവസരം ഒരുക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തൊടുപുഴയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ രക്ഷിക്കുക എന്നതുമാത്രമല്ല, രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള തെരഞ്ഞെടുപ്പു കൂടിയാണിത്. പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിലും കാർഷിക പ്രശ്നങ്ങളിലും ലോക‌്‌സഭയിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട ശബ്ദമാണ് ജോയ്സ് ജോർജിന്റേത്. 
    ഇത്തരം വിഷയങ്ങൾ ലോക‌്സഭയിൽ ഉന്നയിക്കപ്പെടുമ്പോൾ ഇടതുപക്ഷത്തെ അംഗങ്ങൾ ഏറ്റവുമധികം ആശ്രയിച്ചിരുന്നതും ജോയ്സിനെയാണെന്ന് യെച്ചൂരി ഓർമിച്ചു. ജോയ്സിന്റെ ശബ്ദം ലോക‌്‌സഭയിൽ വളരെ പ്രധാനപ്പെട്ടതായിരിക്കും. അദ്ദേഹത്തിന്റെ വിജയം അനിവാര്യവുമാണ്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അവഗാഹവും പാർലമെന്ററി രംഗത്തെ ഇടപെടലുകളും ലോക‌്‌സഭയ്ക്ക് മുതൽക്കൂട്ടാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
എൽഡിഎഫ് തൊടുപുഴ അസംബ്ലി മണ്ഡലം പ്രസിഡന്റ് കെ സലിംകുമാർ അധ്യക്ഷനായി. എൻസിപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്റർ, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എന്നിവർ സംസാരിച്ചു.
എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി വി വി മത്തായി സ്വാഗതവും സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ, എൽഡിഎഫ് ഇടുക്കി പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, ജോർജ് അഗസ്റ്റ്യൻ, ഡോ. കെ രാജഗോപാൽ, എൻ സദാനന്ദൻ, എം എം സുലൈമാൻ, പി പി ജോയി, പി കെ വിനോദ്, അനിൽ കൂവപ്ലാക്കൻ, പോൾസൺ മാത്യു, ബാബു മഞ്ഞള്ളൂർ, മിഥുൻ സാഗർ, പി പി അനിൽകുമാർ, എം എ ജോസഫ്, സി ജയകൃഷ്ണൻ, അജിത്കുമാർ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top